റാന്നിയിൽ പുലിയിറങ്ങി

208

പത്തനംതിട്ട : റാന്നിയിൽ പുലിയിറങ്ങി. റാന്നി മണക്കയത്താണ് പശുവിനെ പുലി പിടിച്ചത്. കപ്പകാട് കല്ലം മാലിൽ തമ്പിയുടെ പശുവിനെയാണ് പുലി കൊന്നത്. പശു വീടിന് സമീപം തോട്ടത്തിൽ പുലി പിടിച്ച നിലയിൽ ചത്ത്‌ കിടക്കുകയായിരുന്നു. പശുവിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ വനംവകുപ്പിനെ നാട്ടുകാര്‍ വിവരമറിയിക്കുകയായിരുന്നു.

NO COMMENTS