പൊന്നാനി സ്വദേശി ദമ്പതികളുടെ കുട്ടി ജിദ്ദയില്‍ മരണപ്പെട്ടു

204

ജിദ്ദ : ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരണപ്പെട്ടു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍, ഷംസീറ ദമ്പതികളുടെ ഒരുവയസ് പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്​ച രാവിലെ സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വീട്ടില്‍ തിരിച്ചത്തി, മുലപ്പാല്‍ നല്‍കിയ ശേഷം കുട്ടിയെ ഉറക്കി. കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍ അസ്വസ്ഥത കണ്ടതിനെ തുടർന്ന്​ ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു.

NO COMMENTS