മൂന്നാം ഏകദിനം : ദക്ഷിണാഫ്രിക്കക്ക് 304 റണ്‍സ് വിജയലക്ഷ്യം ; കോഹ്ലിക്ക് സെഞ്ച്വറി

372

വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരെരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 303 തികച്ചത്. കോലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് കൂറ്റന്‍ സ്കോറിലെതിയത്. 159 പന്തില്‍ 12 ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെയാണ് കോഹ്ലിയുടെ ഇന്നിംഗ്സ്. നേരത്തെ ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ റണ്ണെടുക്കും മുമ്ബ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ശിഖര്‍ ധവാനും മുന്നോട്ടുനയിക്കുകയായിരുന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 63 പന്തില്‍ 12 ഫോറിന്റെ അകമ്ബടിയോടെ 76 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡുമിനി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ അജിങ്ക്യ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും എം.എസ് ധോനിയും പെട്ടെന്ന് പുറത്തായി. രഹാനെ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യയുടെ സംഭാവന 14 റണ്‍സായിരുന്നു. ധോനി പത്ത് റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.

NO COMMENTS