പഞ്ചാബില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

265

അമൃത്സര്‍: പഞ്ചാബില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ ബിഎസ്‌എഫ് വധിച്ചു. പഞ്ചാബിലെ അമൃത്സര്‍ അജ്നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചതെന്നും സൈനിക വക്താവ് അറിയിച്ചു. ഭീകരരില്‍ നിന്നും നാല് കിലോ ഹെറോയിനും എകെ 47 തോക്കുകള്‍, തിരകള്‍, പാക്കിസ്ഥാനില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, 20,000 രൂപയുടെ പാക് കറന്‍സികളും സൈന്യം പിടിച്ചെടുത്തു.