മത്സ്യകന്യക പൂർത്തിയായി

214

കായംകുളം : കേരളത്തിലെ ഏറ്റവും വലിയ
മത്സ്യകന്യക ശിൽപം കായംകുളം ജലോത്സവ പവലിയനിൽ നിർമ്മാണം പൂർത്തിയായി. 34 അടി നീളവും 26 അടി ഉയരവുമുള്ള ഈ ശിൽപ്പം പൂർണ്ണമായും കോണ്ക്രീറ്റിലാണ്
ചെയ്തത്. സംസ്ഥാന അവാർഡ്
ജേതാവ് ജോണ്‌സ് കോല്ലകടവാണ് ശില്പി.
നിമ്മാണത്തിനായി മൂന്നര
വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 14 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായി. ശില്പത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് 6,40000 രൂപയാണ് അനുവദിച്ചത്. നിലവിലുള്ള മറ്റ് ശില്പങ്ങളെ അനുകരിക്കരുതെന്നായിരുന്നു നിർദേശം.

അഡ്വ.ഒ.ഹാരിസ്.
കായംകുളം.

NO COMMENTS