കാലവർഷം ശക്തിപ്രാപിക്കുന്നു ; വഴിയടഞ്ഞ് യാത്രക്കാർ

231

എറണാകുളം : കാലവർഷം ശക്തമായതോടെ ട്രെയിനുകൾ പലതും റദ്ദാക്കുകയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കനത്ത മഴയിൽ റെയ്ൽവേ സ്റ്റേഷനുകളും റെയിൽ പാളങ്ങളും വെള്ളത്തിലായതോടെയാണ് പാസെഞ്ചർ ട്രെയിനുകൾ പലതും റയിൽവേ റദ്ദാക്കിയത്. കാറ്റിലും മഴയിലും മരങ്ങൾ ട്രെയിനിനു മുകളിൽ വീഴുന്നതും പതിവായിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളിലേക്ക് മരംവീണു. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായം ഇല്ല. സർവീസ് നടത്തുന്ന ട്രെയിനുകളിൽ പലതും വൈകിയാണ് ഓടുന്നത്. ട്രെയിനുകൾ വൈകുന്നതും റദ്ദാക്കിയതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്‌. ബസ് സ്റ്റാൻഡിന്റെ അവസ്ഥയും വിഭിന്നമല്ല. രാവിലെ പുറപ്പെടേണ്ട തിരുനെൽവേലി എക്സ്പ്രസ്സ് റദ്ദാക്കി. ശബരി എക്സ്പ്രസ് ഒന്നര മണിക്കൂറും ഗരീബ് രഥ് എക്സ്പ്രസ്സ് മൂന്നര മണിക്കൂറും വൈകിയാണ് യത്രതുടരുന്നത്.
ജെനി എലിസബത്ത്

NO COMMENTS