കോട്ടയത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

172

കടുത്തുരുത്തി: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. കോട്ടയം കടുത്തുരുത്തി സെന്റ് മെെക്കിള്‍സ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടിയെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ചാടിയതാണോ അബദ്ധത്തിൽ വീണതാണോ എന്ന് അറിയില്ലെന്ന് സ്‌കൂൾ വൃത്തങ്ങൾ സൂചിപ്പിച്ചു.

NO COMMENTS