ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരന്‍ മരിച്ചു

242

ഹൈദരാബാദ്: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരന്‍ മരിച്ചു.
നാദേര്‍ഗുല്‍ ഡല്‍ഹി പബ്ളിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശാണ് മരിച്ചത്. സ്കൂളിലെ പടിക്കെട്ടുകള്‍ ഇറങ്ങി വരുമ്ബോള്‍ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച്‌ വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഹൃദയസ്തംഭനം സംഭവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
നന്നായി പാടുമായിരുന്ന ആദര്‍ശ് , സ്കൂളില്‍ നടന്ന ഇന്റര്‍ സ്കൂള്‍ മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനവും നേടിയിരുന്നു. മത്സര ശേഷം മറന്നു വച്ച ബാഗ് തിരികെ എടുക്കാനായി പോകുമ്ബോഴായിരുന്നു അപകടം. അതേസമയം മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ആദര്‍ശിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അദിഭട്ടാല പൊലീസ് പറഞ്ഞു.