സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍

252

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍. മിനിമം നിരക്കില്‍ പത്ത് രൂപ വര്‍ധനവ് ആവശ്യമില്ലന്നും, ഒരു രൂപ മാത്രം കൂട്ടിയത് ആശ്വാസകരമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു. ഡീസല്‍ ചാര്‍ജ് ഇനിയും കൂടിയാല്‍ മാത്രമേ നിരക്ക് വര്‍ധന ആലോചിക്കേണ്ടതുള്ളൂ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS