ചത്തിസ്ഗഢില്‍ രണ്ട് നക്സലുകളെ വധിച്ചു

219

സുക്മ : ചത്തിസ്ഗഢിലെ സുക്മയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്സലുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി പോലീസ് പട്രോളിംഗ് നടത്തവേ നക്സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും വയര്‍ലെസ് സെറ്റും കണ്ടെടുത്തതായി ഡിഐജി സുന്ദരാജ് പറഞ്ഞു.