ഇന്ത്യയിൽ നിന്നുള്ള പച്ചക്കറിക്ക് ഖത്തര്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

216

ദോഹ: നിപ്പാ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഖത്തര്‍ നീക്കി. മേയ് അവസാനം മുതല്‍ തുടങ്ങിയ നിരോധനം 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്‍വലിക്കുന്നത്. നിപ്പ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗം വിലക്ക് നീക്കിയത്.

NO COMMENTS