യുഎഇ കോണ്‍സലേറ്റ് നിര്‍മ്മിക്കാന്‍ തിരുവനന്തപുരത്ത് സ്ഥലം നല്‍കും

227

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിന് ബാധകമായിരിക്കും. കേരളം സന്ദര്‍ശിക്കുന്ന ഷാര്‍ജ സുല്‍ത്താന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം അനുസരിച്ചാണ് സ്ഥലം നല്‍കുന്നത്.

NO COMMENTS