ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന്‍ മൂന്നു പേര്‍ കൊലപ്പെട്ടു

272

സംപോളോ: ബ്രസീലിലെ സംപോളോയില്‍ ചെറുവിമാനം തകര്‍ന്ന്‍ യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു.
നിയന്ത്രണംവിട്ട ചെറുവിമാനം പ്രദേശത്തെ വീടിന്റെ പുറകുവശത്ത് തകര്‍ന്നു വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സാന്‍ ജോസ് ഡോ റിയോ പ്രറ്റോ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബീച്ച്‌ ക്രാഫ്റ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല.

NO COMMENTS