തൃശൂരില്‍ കോളജ് പ്രിന്‍സിപ്പലിനെ അജ്ഞാത സംഘം വീട്ടില്‍ കയറി മര്‍ദിച്ചു

216

കൊടുങ്ങുല്ലൂര്‍ : കോളജ് പ്രിന്‍സിപ്പലിനെ അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. തൃശൂരില്‍ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്ബല്ലൂര്‍ അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ അജിംസ് പി. മുഹമ്മദിനെയാണ് വൈകിട്ട് എട്ടരയോടെ അജ്ഞാത സംഘം വീട് കയറി മര്‍ദ്ദിച്ചത്. വീടിനു പുറത്തുനില്‍ക്കുകയായിരുന്ന അജിംസിനെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിക്കുകയും ഇരുമ്ബ് വടി കൊണ്ട് കാലില്‍ അടിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതിനാല്‍ അക്രമികള്‍ ഓടി രക്ഷപെട്ടു. അജിം സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. അസ്മാബി കോളജില്‍ അക്രമം നടത്തിയ 17 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണോ പ്രിന്‍സിപ്പളിനെ അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

NO COMMENTS