ബംഗളൂരുവില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു

222

ബംഗളൂരു : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവിലെ ഈജിപ്പുരയില്‍ രാവിലെ ഏഴു മണിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇരു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് സഫോടനമുണ്ടായത്. ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. 40ഓളം അഗ്നിശമന സേന പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കണ്ടെത്തിയത്.

NO COMMENTS