സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങി ; കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറക്കുന്നില്ല

193

ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതല്‍ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂല്‍, പിഡിപി അടക്കം 20 പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്. നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും മറ്റും ഓടുന്നതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തില്‍ ഇല്ല. കെ എസ് ആര്‍ ടി സി ബസും ഓടിക്കാന്‍ അനുവദിച്ചിട്ടില്ല. രാത്രിയില്‍ തന്നെ മലബാറില്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. തിരുവനന്തപുരത്ത് തമ്പാനൂരില്‍ സിഐടിയുക്കാര്‍ ബസുകളും മറ്റും തടഞ്ഞു. ഓട്ടോയെല്ലാം രാവിലെ ആറുമണിക്ക് തന്നെ ഓട്ടം നിര്‍ത്താനും നിര്‍ദ്ദേശിച്ചു.

NO COMMENTS