വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

214

പയ്യോളി : വടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ അയനിക്കാട് അറബിക് കോളജിന് സമീപം ആവിത്താരേമ്മല്‍ ചാത്തമംഗലം ഫായിസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മൂരാട് കോട്ടക്കല്‍ പുഴയും കടലും ചേരുന്നിടത്താണ് അപകടമുണ്ടായത്. മീന്‍പിടിക്കാന്‍ പുഴയിലിട്ട വല അടിയൊഴുക്കില്‍പെട്ട് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ അത് പിടിക്കാനുള്ള ശ്രമത്തിനിടെ വള്ളം ഗതിമാറി മറിയുകയായിരുന്നു. പുലര്‍ച്ചെ വള്ളം മറിഞ്ഞ സ്ഥലത്ത് ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

NO COMMENTS