ബന്ധുനിയമന വിവാദം ; കെ ടി ജലീലിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

201

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ആരോപണത്തില്‍ വസ്തുതയില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ജലീലിനെ മാറ്റിനിര്‍ത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. പരാതിയുള്ളവര് കോടതിയില്‍ പോകട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. യൂത്ത് ലീഗ് ഉന്നയിച്ച് ആരോപണങ്ങളില്‍ ജലീല്‍ തന്നെ പല തവണ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചതിനാല്‍ പാര്‍ട്ടിയുടെ പ്രത്യേക പത്രക്കുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തില്‍ ധാരണയായി.

NO COMMENTS