മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരണം

163

തൃശൂര്‍ : തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരണം. ഇയാളെ മാറ്റി പാര്‍പ്പിക്കേണ്ടതില്ലെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡി എം ഒ അറിയിച്ചു. മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച രോഗിയുടെ രക്ത സാംപിള്‍ ഫലം നെഗറ്റീവെന്ന് തൃശൂര്‍ ഡി എം ഓ ഡോ.റീന അറിയിച്ചു . പരിശോധനക്ക് അയച്ച രക്ത സാംപിളിന്‍റെ ഫലം നെഗറ്റീവായതോടെ സംസ്ഥാനത്ത് കോംഗോ പനി ഇതുവരെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

NO COMMENTS