ഡോക്ടർമാരുടെ സമരം പിൻവലിച്ചു

282

തിരുവനന്തപുരം : നാല് ദിവസമായി സർക്കാർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ആർദ്രം പദ്ധതിയുമായും,വൈകിട്ടത്തെ ഒപിയുമായും ഡോക്ടർമാർ സഹകരിക്കും. പദ്ധതിയുമായി സഹകരിക്കാമെന്ന് ഇവര്‍ എഴുതി നല്‍കണം. സസ്പെന്‍ഷനിലായ ഡോക്ടര്‍മാരെ തിരിച്ചെടുക്കും. 3 ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം പെട്ടെന്നുള്ള സമരം പ്രഖ്യാപനം ആവര്‍ത്തിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

NO COMMENTS