കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

269

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളിയില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുഴയില്‍ ചാടിയ ദിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലാറ്റിലാണ് ജിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദീനു അലക്സിന്റെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്. ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയിരുന്നു. കോട്ടയം ഇല്ലിക്കലിലാണ് മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.

ലോകകപ്പില്‍ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊറേഷ്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ദീനു ആറ്റില്‍ച്ചാടിയത്. കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

NO COMMENTS