റംസാൻ ഈന്തപ്പഴ മേളക്ക് ഇന്ന് സമാപനം

301

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് സ്റ്റാഫ് സംഘത്തിൻറെ ആഭിമുഖൃത്തിൽ നടക്കുന്ന “റംസാൻ ഈന്തപ്പഴ മേളക്ക് ” ഇന്ന് സമാപനം. സെക്രട്ടറിയേറ്റ് അനക്സിനു സമീപമാണ് മേള സംഘടിപ്പിച്ചത്. വിവിധ രാജ്യത്തുനിന്നുളള ഈന്തപ്പഴങ്ങളുടെ വ്യത്യസ്തത രുചി വൈഭവം കൊണ്ടാണ് മേളയൊരുക്കിയിരിക്കുന്നത്.

യുഎഇ, ഒമാന്‍, കുവൈത്ത്, സൗദി, ഇറാന്‍, അൾജീരിയ, ഈജിപ്ത് തുടങ്ങിയ നിരവധി സ്ഥലത്തു നിന്നുള്ള ഈന്തപ്പഴങ്ങളാണ് മേളക്ക് മാറ്റുകൂട്ടിയത്. 150 രൂപ മുതല്‍ 900 രൂപ വരെ വിലയുള്ള ഈന്തപ്പഴങൾ സമാപനദിവസം വിറ്റഴിച്ചത്. 200 രൂപക്കാണ് .
അറബികൾ പരമ്പരാഗതമായി നോമ്പുതുറക്ക് ഉപയോഗിക്കുന്ന “കാരക്ക” പഴങ്ങളും, ഒമാന്‍ സ്പെഷ്യലായ “സുൽത്താൻ ” പഴങ്ങളുമായിരുന്നു മേളയിലെ പ്രധാന താരങ്ങള്‍. എന്നാല്‍ ഡിമാന്റ് ഏറ്റവും കൂടിയ ഇനം 350 രൂപ വരെ വിലയുള്ള കിമിയ പഴങ്ങളാണ്. സംസ്കരണ പ്രശ്നം മൂലം വില കുറഞ്ഞ ബെറാറി ഈന്തപ്പഴങളുഠ ഇക്കൂട്ടത്തിൽ ഉണ്ട്. വ്യത്യസ്തത പുലർത്തുന്ന പലയിനം ഈന്തപ്പഴങളുഠ വിപണിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് അവയെപ്പറ്റി അറിവില്ലാത്തതിനാൽ അത്തരം പഴങ്ങളുടെ കച്ചവടം കുറവാണെന്നും വിൽപ്പനക്കാർ പറയുന്നു.

ശരണ്യ നെറ്റ് മലയാളം

NO COMMENTS