കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകചോര്‍ച്ച

290

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം ഗ്യാസ് കട്ടറില്‍ നിന്നും തലേ ദിവസം ചോര്‍ന്ന അസറ്റലിന്‍ വാതകം. ഫോറന്‍സിക് പരിശോധനയില്‍ വാതകചോര്‍ച്ച സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായി. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു.

അപകടത്തില്‍ പത്തനംതിട്ട സ്വദേശി ഗെവിന്‍ റെജി, വൈപ്പിന്‍ സ്വദേശി എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സി.എസ്.ഉണ്ണികൃഷ്ണന്‍, എരൂര്‍ സ്വദേശി എം.വി.കണ്ണന്‍, തേവര സ്വദേശിയായ കെ.ബി.ജയന്‍ എന്നിവരാണു മരിച്ചത്.

NO COMMENTS