രാകേഷ് അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി

247

ന്യൂഡല്‍ഹി : പ്രത്യേക സി.ബി.ഐ ഡയറക്ടര്‍ രാകേഷ് അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവ്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൈക്കൂലി കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെ രാകേഷ് അസ്താന സമര്‍പ്പിച്ച ഹർജിയിലാണ് ഡല്‍ഹി ഹൈകോടതിയുടെ നിര്‍ദ്ദേശം.

പ്രത്യേക സി.ബി.ഐ ഡയറക്ടര്‍ അസ്താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡി.എസ്.പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

NO COMMENTS