കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്നു വീണ് ഒന്‍പത് പേര്‍ മരിച്ചു

177

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരത്തിന് സമീപം സോമാനൂരില്‍ ബസ് സ്റ്റാന്‍ഡിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ദുരന്തം. 20ല്‍ അധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്നുവീണ മേല്‍ക്കൂരയുടെ ഒരു ഭാഗം ബസിന് മുകളിലേക്കാ വീണത്.