തിരുവനന്തപുരത്ത് ഹർത്താലിനിടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ

241

തിരുവനന്തപുരം : ഗര്‍ഭിണിയുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരെ പിന്നീട് നേതാക്കളും പൊലീസും ചേര്‍ന്ന് അനുനയിപ്പിച്ചു നിര്‍ത്തുകയായിരുന്നു. ഓട്ടോയിലെത്തിയ ഗര്‍ഭിണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷമുണ്ടാക്കിയത്.

NO COMMENTS