ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വധ ശ്രമം

204

കോട്ടയം : തനിക്കെതിരെ വധശ്രമമുണ്ടായതായി ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ. കുറവിലങ്ങാട് പൊലീസിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഗൂഢാലോചന വെളിപ്പെടുത്തിയത് മഠത്തിലെ ജീവനക്കാരെന്ന് കന്യാസ്ത്രീ അറിയിച്ചിട്ടുണ്ട്. താന്‍ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കമുണ്ടായതായാണ് പരാതിയില്‍ പറയുന്നത്. ബിഷപ്പിന്റെ ബന്ധുവാണ് ബ്രേക്ക് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാരന്‍ പറഞ്ഞു.

NO COMMENTS