53 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ

550

കണ്ണൂർ∙ ആയിക്കര ദോബി ലൈൻ പരിസരത്തുവച്ച് 53 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ. ആയിക്കര ഓലിയത്ത് ശിവരാജ് മകൻ അജേഷ് കുമാറാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷ്മണന്റെ നേതൃത്തിൽ കണ്ണൂർ റേഞ്ച്, പാപ്പിനിശ്ശേരി റേഞ്ച് പാർട്ടിയുമായി സംയുക്തമായി നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

മാഹിയിൽനിന്ന് വലിയ അളവിൽ മദ്യം കടത്തികൊണ്ടുവന്നു വിൽപന നടത്തവെയാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്പക്ടർ കെ.വി.വാസുദേവൻ, പ്രിസന്റിവ് ഓഫിസർമാരായ വി.പി.ഉണ്ണികൃഷ്ണൻ, ബി.നസിർ, സിവിൽ എക്സൈസ്സ് ഓഫിസർമാരായ റിഷാദ്.സി.എച്ച്, രജിത്ത് കുമാർ.എൻ, ചന്ദ്രൻ.ടി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.