ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

315

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്തുവരെ പത്രിക നല്‍കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണ സമയം. യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകമാറും ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ളയും ഏഴിന് പത്രിക നല്‍കും. ഒന്‍പതിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രികാസമര്‍പ്പണം. പതിനൊന്നിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. 14 വരെ നോമിനേഷനുകള്‍ പിന്‍വലിക്കാം. പത്രികാ സമര്‍പ്പണ സമയം ഒരു സ്ഥാനാര്‍ഥിക്കൊപ്പം നാലു പേര്‍ മാത്രമേ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

NO COMMENTS