ആലപ്പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

251

ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എടത്വാ മാങ്കോട്ടച്ചിറയില്‍ കള്ളുഷാപ്പിനുള്ളിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേപ്പള്‍ സ്വദേശിയും കള്ളുഷാപ്പിലെ ജീവനക്കാരനുമായി വിനോദ് മോറ(22)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS