പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു

250

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയില്‍ പൊലീസ് വാഹനത്തിനു നേരെ ചാവേര്‍ ആക്രമണം. അപകടത്തില്‍ 6 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

NO COMMENTS