ഡല്‍ഹിയി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

202

ന്യൂഡല്‍ഹി : ഡല്‍ഹിയി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കൈലാഷ് ഗഹ്ലോട്ടുമായി ബന്ധപ്പെട്ട ദില്ലിയിലെയും ഗുര്‍ഗ്രമിലെയും 16 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്തു സമ്ബാദനം ഉള്‍പ്പെടെ 10 കേസുകളിലണ് റെയ്ഡ്. മന്ത്രിയുമായി ബന്ധമുള്ള രണ്ട് കമ്ബനികളിലാണ് പ്രധാനമായും റൈഡ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ദില്ലി നജാഫ് നഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് കൈലാഷ് ഗഹ്ലോട്ട്.

NO COMMENTS