1484 കിലോ ഉള്ളി വിറ്റു കിട്ടിയ തുക കേന്ദ്ര കൃഷിമന്ത്രിക്ക് അയച്ച്‌ കൊടുത്ത് കര്‍ഷകന്‍

303

മുംബൈ: ഉള്ളി മൊത്ത കമ്പോളത്തില്‍ വിറ്റപ്പോള്‍ ചെലവെല്ലാം കഴിഞ്ഞ് കര്‍ഷകന് കൈയില്‍ കിട്ടിയത് നാല് രൂപ. ഈ തുക കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങിന് അയച്ചുകൊടുത്ത് കര്‍ഷകനായ സഞ്ജയ് ബര്‍ഹാട്ടെ പ്രതിഷേധിച്ചു. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് 200 രൂപ വീതം സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. 1484 കിലോ ഉള്ളി വിറ്റപ്പോള്‍ സഞ്ജയിന് കിട്ടിയത് 2362 രൂപയാണ്. കമ്പോളത്തില്‍ ഉള്ളി എത്തിച്ചതിന് ചിലവായത് 1280 രൂപ. കയറ്റിറക്ക് ചിലവും മറ്റും കഴിച്ചാണ് നാല് രൂപയുടെ ബില്‍ കിട്ടിയത്. നാലംഗ കുടുംബമാണ് സഞ്ജയിന്റേത്. കുട്ടികളുടെ ഫീസ് കൊടുക്കണം, വീട്ടിലെ മറ്റ് ചെലവും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് സഞ്ജയ് ബര്‍ഹാട്ടെ. നാല് രൂപയുടെ ബില്‍ കൈയില്‍ കിട്ടിയപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിപ്പോയെന്നും സഞ്ജയ് പറഞ്ഞു.

NO COMMENTS