ചത്ത പന്നികളെ ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നത് നാട്ടുകാര്‍ പിടികൂടി

253

വൈക്കം: ഇറച്ചി വില്‍പനയ്ക്കായി തമിഴ്നാട്ടില്‍ നിന്ന് ചത്ത പന്നികളെ ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ പിടികൂടി. രാത്രിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്. വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇവയെ. ചത്തതും അവശനിലയിലായിലുമായ അന്‍പതിലധികം പന്നികളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നതാണ് ഈ ചത്തപന്നികളെ എന്നാണ് നാട്ടുകാരുടെ ആരോപണം. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത് ഈ സ്ഥാപനത്തില്‍ നിന്നാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ പന്നികളെ വാങ്ങാന്‍ എത്തിയ ആളെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും അയാള്‍ രക്ഷപെട്ടു. ചത്തവയുടെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷമെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂ എന്ന് വെറ്റിനറി സര്‍ജന്‍ അറിയിച്ചു.ജീവനുള്ളവ മിക്കതും രോഗ ബാധയുള്ളതും ആയിരുന്നു.

NO COMMENTS