പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ 17 പേർ കൊല്ലപ്പെട്ടു

302

ഗാസ സിറ്റി : പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി പലസ്തീര്‍ അധികൃതര്‍ സ്ഥീരീകരിച്ചു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ഭൂ ദിനത്തോടനുബന്ധിച്ച്(യൗമുല്‍ അര്‍ദ്) ഗസ്സ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെയാണ് അധിനിവേശസേനയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഗസ്സയിലെ ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് ഗാസയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്.

NO COMMENTS