ജമ്മു കശ്മീരിൽ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

220

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജമ്മു, സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച്‌ പാകിസ്താന്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന ആക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

രൂക്ഷമായി തുടരുന്ന പാകിസ്താന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.

NO COMMENTS