മഹാരാഷ്ട്രയില്‍ സാമുദായിക സംഘര്‍ഷം ; ഒരാള്‍ കൊല്ലപ്പെട്ടു

240

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഔറംഗബാദിലെ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുംബൈയിലെ സ്‌കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ഇതേത്തുടര്‍ന്ന് ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയും അടച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. മുഖ്യമന്ത്രി ദേവ്ന്ദ്ര ഫട്‌നാവിസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.