ജമ്മുകശ്മീരിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ ജവാൻ മരിച്ചു

308

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ പരുക്കേറ്റ ജവാൻ മരിച്ചു. ചന്ദൻ കുമാർ റായിയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അതിർത്തിയിൽ ഉണ്ടായ പാക്ക് വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് സൈനികന് പരിക്കേറ്റത്. കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ നൂറിലധികം തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.

NO COMMENTS