കള്ളപ്പണം : ലാലു പ്രസാദ് യാദവിന്‍റെ മകളുടെ ഫാം ഹൗസ് കണ്ടുകെട്ടി

176

ന്യൂഡല്‍ഹി : ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെയും പേരിലുള്ള ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കള്ളപ്പണ കേസിനെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമായിരുന്നു എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിച്ചത്. ദക്ഷിണ ഡല്‍ഹി ബിജ്വാസന്‍ മേഖലയിലെ പാം ഫാംസാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.