ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു

449

വയനാട്: ബാണാസുര സാഗര്‍ ഡാം സ്പില്‍വേ ഷട്ടര്‍ തുറന്നു. ഇന്ന് ഉച്ചക്ക് മൂന്നോടെയാണ് തുറന്നത്. ഒരു ഷട്ടറിന്റെ 20 സെ.മി ആണ് തുറന്നത്. ഒരു സെക്കന്റില്‍ 15 ക്യുബിക് മീറ്റര്‍ എന്ന തോതിലാണ് വെള്ളം തുറന്ന് വിടുന്നത്. ഒരു ഷട്ടര്‍ കുറച്ച്‌ മാത്രമാണ് മനിലവില്‍ തുറന്നിട്ടുള്ളൂ. ആവശ്യമെങ്കില്‍ മാത്രമേ അടുത്തത് തുറക്കുകയുള്ളൂ. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‍ അധികൃതര്‍ അറിയിച്ചു.

NO COMMENTS