കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

235

വിഴിഞ്ഞം: വിഴിഞ്ഞത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ഞാറാഴ്ചയാണ് വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായത്. മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാര്‍കല ദമ്ബതികളുടെ മകന്‍ ശ്രീകാന്താണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ വിഴിഞ്ഞം തോട്ടം നാഗര്‍ ക്ഷേത്രത്തിന് സമീപം ആറംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ശ്രീകാന്ത് തിരയില്‍പ്പെട്ടത്. മറ്റുള്ളവര്‍ നീന്തി രക്ഷപെടുകയായിരുന്നു.

രാവിലെ വിഴിഞ്ഞം തീരത്ത് മത്സ്യത്തൊഴിലാളികള്‍ വലയെറിഞ്ഞപ്പോള്‍ മൃതദേഹം വലയില്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

NO COMMENTS