മൃഗശാലയിലൊരു ശലഭക്കൂട്..

279

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ മൃഗശാലയോട് ചേർന്ന് നിൽക്കുന്ന ഈ ഉദ്യാനം ശലഭങ്ങൾ ഇഷ്ടപ്പെടുന്ന ചെടികളൊരുക്കിയാണ് അധികൃതർ നിർമിച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പ്രാദേശികമായി കാണപ്പെടുന്ന ഒട്ടുമിക്കയിനം ശലഭങ്ങളും ഇവിടേയ്ക്കെത്തുന്നത്.
യാതൊരുവിധ കൃത്രിമവുമല്ലാത്ത
ഈ ഉദ്യാനത്തിൽ ധാരാളം ചിത്രശലഭങ്ങളും നിശാശലഭങ്ങളും, നിത്യസന്ദർശകരാണ്. ഉദ്യാനം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോട് ചേർന്ന് മേൽപ്പാലവും, വാട്ടർ ഫൌണ്ടനും നിർമിക്കുമെന്നും കൂടാതെ സ്വന്തം വീട്ടിൽ ശലഭോദ്യാനം ആഗ്രഹിക്കുന്നവർക്ക് ഇവിടെ നിന്ന് ശലഭങ്ങൾ ഇഷ്ടപ്പെടുന്ന ചെടികളും ഇവിടെ നിന്ന് നൽകപ്പെടുമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ മെയ്മാസമാണ് ഉദ്യാനത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചത്. സന്ദർശകരെ ആകർഷിക്കുന്ന തരത്തിൽ കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മൃഗശാല സുപ്പ്രണ്ട് അനിൽകുമാർ നെറ്റ് മലയാളത്തോട് പറഞ്ഞു.

നയന ജോർജ്

NO COMMENTS