ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

240

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് വോട്ട് ചെയ്യാം.

NO COMMENTS