തൂത്തുക്കുടിയിൽ സ്റ്റെ​ർ​ലൈ​റ്റ് പ്ലാന്റിനെതിരായ പ്ര​തി​ഷേ​ധം ; ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് വെ​ട്ടേ​റ്റു

223

തൂ​ത്തു​ക്കു​ടി : തൂത്തുക്കുടിയിൽ സ്റ്റെ​ർ​ലൈ​റ്റ് പ്ലാന്റിനെതിരെ നടക്കുന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് വെ​ട്ടേ​റ്റു. പോലീസ് വെടിവയ്പ്പിൽ പ്രേതിഷേധക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി​യു​ടെ മു​ൻ​പി​ലും വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ചൊവ്വാഴ്ച പോലീസ് സമരക്കാർക്ക് നേരെ നടത്തിയ വെടിവയ്പ്പിൽ 11 പേ​രാ​ണ് മ​രി​ച്ച​ത്. അതേസമയം വേദാന്ത സ്റ്റെ​ർ​ലൈ​റ്റി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ൻ ത​മി​ഴ്നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

NO COMMENTS