കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി

274

കൊച്ചി : കൊച്ചി രാജ്യന്തര വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി പുതിയ വളപ്പില്‍ അബ്ദുല്‍ റഫീക്ക് പിടിയിലായി. സ്വര്‍ണം ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റിയ നിലയിലായിരുന്നു. എന്നാല്‍ 25,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിനായി മറ്റൊരാള്‍ പറഞ്ഞതു പ്രകാരമാണ് ഇതു ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

NO COMMENTS