കിഴക്കേക്കോട്ട – ചാല – കിള്ളിപ്പാലം റോഡിന് 3.30 കോടി രൂപയുടെ ഭരണാനുമതി

263

തിരുവനന്തപുരം : കിഴക്കേക്കോട്ട – ചാല – കിള്ളിപ്പാലം റോഡിന് 3.30 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി വി എസ് ശിവകുമാർ എം എൽ എ അറിയിച്ചു. വെള്ളപൊക്കം തടയന്നതിന് ഓട നിർമ്മിച്ച് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവതിച്ചത്. സാങ്കേതികാനുമതി ലഭ്യമായാലുടൻ ടെൻഡർ നടപടികൾ പൂർത്തികരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. ബീമാപള്ളി – പൂന്തുറ റോഡിന് രണ്ട് കോടി രൂപയുടേയും അമ്പലത്തറ – പൂന്തുറ റോഡിന് 1.7 കോടിയുടെയും ഭരണാനുമതി ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുന്നതാണ്. സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കുന്ന അട്ടക്കുളങ്ങര – കില്ലിപ്പാലം റോഡിന് ഭരണാനുമതി ലഭിക്കുന്നതിന് നാല് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പ് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഭരണാനുമതി എത്രയും വേഗം ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2.25 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ആയുർവേദ കോളേജ് കുന്നുംപുറം റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മുടങ്ങി കിടക്കുന്ന പെരുനെല്ലി, വള്ളക്കടവ് പാലങ്ങളുടെ നിർമ്മാണ പ്രവർത്തി ആരംഭ ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ശിവകുമാർ പറഞ്ഞു.

NO COMMENTS