ഡി.ജി.പി എന്‍.സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍

344

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി നിര്‍മല്‍ ചന്ദ്ര അസ്താനയെ തിരഞ്ഞെടുത്തു. അസ്താനയെ വിജിലന്‍സ് ഡയറക്ടറായി തിരഞ്ഞെടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.

NO COMMENTS