നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ കത്തിനശിച്ചു

319

കോഴിക്കോട് : നടക്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ കത്തിനശിച്ചു. ഡിപ്പോയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പുചവറുകള്‍ക്ക് തീയിട്ടതാണ് ബസുകള്‍ കത്തിനശിക്കാന്‍ ഇടയാക്കിയത്. രണ്ടു ബസുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ബീച്ച്‌ ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു ബസ് പൂര്‍ണ്ണമായും മറ്റൊരു ബസ് ഭാഗികമായുമാണ് കത്തി നശിച്ചത്. അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടതായിരുന്നു ബസുകള്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

NO COMMENTS