ടൊറന്റോയില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി ; പത്തു പേര്‍ മരിച്ചു

275

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ തിരക്കേറിയ പ്രദേശത്ത് ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റിയുണ്ടായ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വാന്‍ ഓടിച്ചിരുന്നയാളെ പൊലീസ് കീഴപ്പെടുത്തി.

‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് ആയുധമോ മറ്റോ ഉപയോഗിച്ച് ഇയാള്‍ പൊലീസിന് നേരെ അടുത്തെങ്കിലും ഓഫിസര്‍മാരിലൊരാള്‍ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

NO COMMENTS