അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനം ; 14 പേര്‍ മരിച്ചു

417

അഫ്ഗാനിസ്ഥാന്‍ : അഫ്ഗാനിസ്ഥാനിലെ ലഷ്‌കാര്‍ഗയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. ലഷ്‌കാര്‍ഗ നഗരത്തിലെ പ്രാദേശിക സ്റ്റേഡിയത്തിലാണ് സ്‌ഫോടനം നടന്നത്.
സ്റ്റേഡിയത്തില്‍ നടന്ന ഗുസ്തി മത്സരം കണ്ട ശേഷം തിരികെ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെയും ആരും ഏറ്റെടുത്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS